photo
പള്ളിപ്പുറം ക്ഷീരസംഗമവും ക്ഷീരഗ്രാമവും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ക്ഷീരവികസനവകുപ്പ് വൈപ്പിൻ ബ്ലോക്കിന്റെയും പള്ളിപ്പുറം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷീരസംഗമവും ക്ഷീരഗ്രാമവും പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അസീന അബ്ദുൽസലാം, നീതു വിനോദ് , മിനി രാജു, കെ. എസ്. നിബിൻ, ജില്ലാ പഞ്ചായത്ത് അംഗം എം. ബി. ഷൈനി, എ.എൻ.ഉണ്ണിക്കൃഷ്ണൻ, സുബോധ ഷാജി, ജിജിവിൻസെന്റ് , ഇ. കെ. ജയൻ, രാധികാ സതീഷ്, സി.എച്ച്. അലി, ബിന്ദു തങ്കച്ചൻ, ഷെന്നി ഫ്രാൻസിസ്, അഗസ്റ്റിൻ മണ്ഡോത്ത്, ബി.പി. ഷിബു എന്നിവർ സംസാരിച്ചു. ബ്ലോക്കിലെ മികച്ച ക്ഷീര കർഷകരെയും വിവിധ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകരെയും ആദരിച്ചു.
ക്ഷീര വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി.