bhima

കൊച്ചി : പ്രമുഖ ജുവലറി ബ്രാൻഡായ ഭീമ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗോൾഡ് ട്രീ പ്രിവിലേജ് പദ്ധതി ആരംഭിച്ചു. ഗോൾഡ് ട്രീ ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത പ്രീമിയം ലോയൽറ്റി സംരംഭമാണിത്. എറണാകുളം (എംജിറോഡ്, തൃപ്പൂണിത്തുറ, ഇടപ്പള്ളി), അങ്കമാലി, കൊടുങ്ങല്ലൂർ, തൊടുപുഴ, തിരുവല്ല, പുനലൂർ, കോട്ടയം എന്നിവിടങ്ങളിലെ ഷോറൂമുകളിൽ ലഭ്യമാണ്. ഭീമ ജുവൽസിന്റെ ഉപഭോക്താക്കളുടെ വിശ്വാസത്തെയും അവരുമായുള്ള ബന്ധത്തെയും അംഗീകരിക്കാനുള്ളശ്രമമാണിത്.
സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് സവിശേഷവും അനുയോജ്യവുമായ സേവിംഗ്‌സ് പ്ലാനാണിത്. അംഗങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 1,000 രൂപ മുതൽ പ്രതിമാസം മുൻകൂർ പേയ്‌മെന്റുകളോ അല്ലെങ്കിൽ ഒറ്റത്തവണ പേയ്‌മെന്റോ നടത്താം. ഈ അഡ്വാൻസുകൾ 11 മാസ കാലയളവിൽ അടച്ച് സ്വർണ്ണാഭരണങ്ങളായി റെഡീം ചെയ്യാം.

ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതിനും വേറിട്ട അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മാർഗമാണ്‌ ഗോൾഡ് ട്രീ പ്രിവിലേജ് പ്രോഗ്രാമെന്ന് ഭീമ ജുവൽസ് ചെയർമാൻ ബി. ബിന്ദുമാധവ് പറഞ്ഞു.എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കൾക്ക് അസാധാരണമായ മൂല്യവും സേവനവും നൽകുന്നതിനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.