
ആലുവ: നിർധനർക്ക് വീട് നിർമ്മിക്കാൻ ഏക്കർ കണക്കിന് ഭൂമി സൗജന്യമായി നൽകിയ മുപ്പത്തടത്തെ ജീവകാരുണ്യപ്രവർത്തകനും ആദ്യകാല സിനിമാ നിർമ്മാതാവുമായ പുറന്തലപാടത്ത് വീട്ടിൽ കുഞ്ഞിക്കൊച്ച് ഹാജി (83) നിര്യാതനായി. പാനായിക്കുളം മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റുമാണ്. മുപ്പത്തടത്തെ ആദ്യ കാല സിനിമാ തിയേറ്ററായ ആഷാ തിയേറ്ററിന്റെ ഉടമയുമായിരുന്നു.
ഭാര്യ: മാഞ്ഞാലി പുത്തൻ പറമ്പിൽ കുടുംബാംഗം ആസിയ. മക്കൾ: സൈനബ, അജ്മൽ ഖാൻ, നസീമ, പരേതയായ റഹ്മത്ത്. മരുമക്കൾ: ഷൗക്കത്തലി, സബീന, അനിൽ, നാസർ.