lorry-accident

പറവൂർ: ദേശീയപാത 66ൽ കൂനമ്മാവിനടുത്ത് കാവിൽനടയിൽ ചൊവ്വാഴ്ച പുലർച്ചെ ലോറിയും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ചു. ലോറിഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ലോറിയിൽ കുടുങ്ങിപ്പോയവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. പറവൂരിൽനിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് വന്ന ലോറി എതിർദിശയിൽ വന്ന കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടുവാഹനങ്ങളും അമിതവേഗതയിലായിരുന്നു. ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.