കൊച്ചി: മലയാളി മജീഷ്യൻസ് അസോസിയേഷൻ (എം.എം.എ)യുടെ പ്രഥമ മാന്ത്രികരത്ന പുരസ്കാരം മജീഷ്യൻ ബിനു പൈനാറ്റിലിന് സമ്മാനിച്ചു. മാജിക് രംഗത്ത് സമഗ്രസംഭാവന നൽകിയവർക്കുള്ള അഖിലേന്ത്യ ബഹുമതിയാണിത്. മയക്കുമരുന്നിനും സാമൂഹ്യതിന്മകൾക്കുമെതിരെ കഴിഞ്ഞ 25വർഷമായി മാജിക് ഷോകളിലൂടെ ബോധവത്കരണം നടത്തുന്നയാളാണ് ബിനു. മുപ്പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ആലപ്പുഴയിൽ നടന്ന നാഷണൽ മാജിക് ഫെസ്റ്റിൽ മുൻമന്ത്രി ജി. സുധാകരൻ സമ്മാനിച്ചു. മജീഷ്യന്മാരായ സാമ്രാജ്, അർ.കെ. മലയത്ത് എന്നിവർ സന്നിഹിതരായി. വരും വർഷങ്ങളിലും അർഹരായവരെ കണ്ടെത്തി മാന്ത്രികരത്ന പുരസ്കാരം നൽകുമെന്ന് എം.എം.എ രക്ഷാധികാരി മയൻ വൈദർഷ, ജനാർദ്ദനൻ കാട്ടുശേരി എന്നിവർ അറിയിച്ചു.