jp
വായനശാലകൾക്കുള്ള വാക്വം ക്ലീനർ വിതരണം എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത്‌ 189 വായനശാലകൾക്ക് വാക്വം ക്ലീനറുകൾ വിതരണം ചെയ്തു. പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങ് ഡോ.എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എൽസി ജോർജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ജെ. ജോമി, ആശ സനിൽ, സനിത റഹീം, കെ.ജി.ഡോണോ, മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ്, എ.എസ്. അനിൽ കുമാർ, ഷൈനി ജോർജ് , ശാരദ മോഹൻ, സെക്രട്ടറി പി.എം. ഷെഫീക്ക് എന്നിവർ സംസാരിച്ചു.