ആലുവ: എൽ.ഡി.എഫ് കടുങ്ങല്ലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വികസന മുന്നേറ്റജാഥ സി.പി.എം കളമശേരി ഏരിയ കമ്മറ്റിഅംഗം ടി.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ ജില്ലാ സെക്രട്ടറി കെ.എം.എ. ജലീൽ അദ്ധ്യക്ഷനായി. ജാഥ ക്യാപ്ടൻ പി.വി. സുഗുണാനന്ദൻ പതാക ഏറ്റുവാങ്ങി. കുഞ്ഞുണ്ണിക്കരയിൽ ജാഥ സമാപിച്ചു. പി.വി. സുഗുണാനന്ദൻ, വൈസ് ക്യാപ്ടൻ വി.ആർ. ജിജിമോൻ, പി.വൈ. ഇക്ബാൽ, ദേവരാജ് സുബ്രഹ്മണ്യൻ, എ.എച്ച്. അബ്ദുൽ റഷീദ്, പി.എം. നിസ്സാമുദ്ദീൻ, പി.എ. മൊയ്‌തീൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മറ്റിഅംഗം വി.എം. ശശി ഉദ്ഘാടനം ചെയ്തു.