മൂവാറ്റുപുഴ: മാത്യു ജോസിന്റെ കാരുണ്യസ്പർശത്തിൽ 46.50ലക്ഷംരൂപ ചെലവിൽ മാറാടി ഗ്രാമ പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പ്രൈമറി ഹെൽത്ത് സെന്റർ മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനി ഷൈമോൻ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി സാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.പി. ജോളി, ജിഷ ജിജോ, ബിജു കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
അഞ്ചുവർഷംമുമ്പ് സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിരുന്നു. എന്നാൽ അടിസ്ഥാന സൗകര്യവികസനത്തിനായി ഫണ്ടൊന്നും അനുവദിച്ചിരുന്നില്ല. ഇതോടെയാണ് മാത്യു ജോസിനെ ഗ്രാമപഞ്ചായത്ത് സമീപിച്ചത്. അദ്ദേഹം 46.50ലക്ഷംരൂപ ഗ്രാമ പഞ്ചായത്തിന് വാഗ്ദാനം ചെയ്തു. 21.50 ലക്ഷം രൂപചെലവിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി. തുടർന്നുള്ള നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ച് വരുന്നതായി പ്രസിഡന്റ് പറഞ്ഞു. ഗ്രാമീണമേഖലയിൽ കൂടുതൽ ചികിത്സാസൗകര്യങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് മാത്യു ജോസ് പറഞ്ഞു.