ആലുവ: ചൂർണിക്കര പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വാങ്ങിയ ബേബിബെഡുകളുടെ വിതരണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, മുഹമ്മദ് റഫീക്, റൂബി ജിജി, പി.എസ്. യൂസഫ്, രാജേഷ് പുത്തനങ്ങാടി, രമണൻ ചേലാക്കുന്ന്, സബിത സുബൈർ, തായിക്കാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ജമാൽ, കെ.ഇ. നസീമ എന്നിവർ സംസാരിച്ചു.