
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗത്തിലെ പ്രമുഖരായ ടി.വി.എസ് മോട്ടോർ കമ്പനി നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളോടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ടി.വി.എസ് ഓർബിറ്റർ കേരളത്തിൽ അവതരിപ്പിച്ചു. 3.1 കിലോവാട്ട് ബാറ്ററിയാണ് സ്‌കൂട്ടറിന്. ഫുൾചാർജിൽ 158 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം. ക്രൂസ് കൺട്രോൾ, 34 ലിറ്റർ ബൂട്ട് സ്‌പെയ്‌സ്, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയവയുണ്ട്. 14 ഇഞ്ച് ഫ്രണ്ട് വീലും ഈ വിഭാഗത്തിൽ ആദ്യമാണ്.
കണക്ടഡ് മൊബൈൽ ആപ്പ്, എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, കളർ എൽ.ഇ.ഡി ക്ലസ്റ്റർ, ഇൻകമിംഗ് കോൾ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളുണ്ടെന്ന് ടി.വി.എസ് മോട്ടോർ സീനിയർ വൈസ് പ്രസിഡന്റ് അനിരുദ്ധ ഹൽദാർ പറഞ്ഞു. ടി.വി.എസ് ഓർബിറ്റർ സീനിയർ ബ്രാൻഡ് മാനേജർ ആയുഷി ഗോധ, ഡി.ജി.എം റിഷു കുമാർ, ടി.വി.എസ് കേരള ഏരിയ മാനേജർ പ്രസാദ് കൃഷ്ണ എന്നിവർ പങ്കെടുത്തു.
ആകർഷക നിറങ്ങൾ
നിയോൺ സൺബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാർ ഗ്രേ, സ്‌റ്റെല്ലാർ സിൽവർ, കോസ്മിക് ടൈറ്റാനിയം, മാർട്ടിയൻ കോപ്പർ എന്നീ ആകർഷകമായ നിറങ്ങളിൽ ലഭ്യമാകും.
.
കൊച്ചിയിലെ എക്‌സ്‌ഷോറൂം വില
1.4 ലക്ഷം രൂപ