മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്‌കൂളിൽ നടന്ന യു.പി സ്‌കൂൾ വിദ്യാർത്ഥികളുടേയും വനിതകളുടേയും താലൂക്കുതല വായന മത്സരത്തിൽ യു.പി വിഭാഗത്തിൽ പെരുമ്പടവം പബ്ലിക് ലൈബ്രറിയിൽനിന്ന് പങ്കെടുത്ത എയ്ഞ്ചലീന സിജു ഒന്നും ലക്ഷ്മി സജീഷ് രണ്ടും പാഴൂർവില്ലേജ് യൂണിയൻ ലൈബ്രറിയിൽനിന്ന് പങ്കെടുത്ത സി.എസ്. ഐശ്വര്യ ലക്ഷ്മി മൂന്നും സ്ഥാനം നേടി. വനിതാവിഭാഗത്തിൽ പെരുമ്പടവം പബ്ലിക് ലൈബ്രറി യിൽനിന്നുള്ള ടി.ടി. ജീനഒന്നും മുത്തോപുരം ഗ്രാമീണ വായനശാലയിൽനിന്നുള്ള ജയിസമ്മ ജയിംസ് രണ്ടും കല്ലൂർക്കാട് കോസ്‌മോ പൊളിറ്റൻ ലൈബ്രറിയിൽനിന്നുള്ള പി.ജി. ലിബിമോൾ മൂന്നും സ്ഥാനം നേടി. വിജയികൾക്ക് യഥാക്രമം 1500, 1000, 750 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. വിജയികളെ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്‌കറിയ യും സെക്രട്ടറി സി.കെ. ഉണ്ണിയും അഭിനന്ദിച്ചു.