
കൊച്ചി: ലോകമെമ്പാടുമുള്ള വന്യജീവികളും പക്ഷികളുമായ അപൂർവ ഇനങ്ങളുടെ അനധികൃത വ്യാപാരത്തെ നിരീക്ഷിക്കുന്ന 'അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടി' ഗുജറാത്തിലെ ജാം നഗറിലെ വൻതാര പദ്ധതിക്ക് ക്ളീൻ ചിറ്റ് നൽകി. നേരത്തെ സുപ്രീംകോടതിയും വൻതാരയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
വൻതാരയിലെ രണ്ട് സ്ഥാപനങ്ങൾക്കും അത്യുന്നത നിലവാരമാണെന്നും മൃഗങ്ങൾക്ക് വൈദ്യപരിപാലനം, മികച്ച സൗകര്യങ്ങൾ എന്നിവ ലഭ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.