മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന കെ.ഡി.എം ഖാന്റെ ഓർമ്മയ്ക്കായി ആരംഭിക്കുന്ന കെ.ഡി.എം ഖാൻ സ്മാരക വായനശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷും ഓപ്പൺജിം ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടയ്ക്കോട് അദ്ധ്യക്ഷനായി. അംഗങ്ങളായ എം.എസ്. ഭാസ്കരൻനായർ, ജൂലി സുനിൽ. രഹന സോബിൻ, അന്നക്കുട്ടി മാത്യൂസ്, പി.കെ. അനീഷ്, മിനി വിശ്വനാഥൻ, ഉഷാ രാമകൃഷ്ണൻ, ജോസ് പൊട്ടമ്പുഴ, ജോളി ഉലഹന്നാൻ, സെക്രട്ടറി സി.വി. പൗലോസ് തുടങ്ങിയവർ പങ്കെടുത്തു. കെ.ഡി.എം ഖാൻ സ്മാരക ഗ്രന്ഥശാല വായനശാല കാലമ്പൂരിൽ പഞ്ചായത്ത് കോംപ്ലക്സിന്റെ രണ്ടാംനിലയിൽ 15 ലക്ഷത്തോളം രൂപമുടക്കി എല്ലാവിധ ആധുനീക സൗകര്യങ്ങളോടും കൂടിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതോടെ ഗ്രാമപഞ്ചായത്തിന് ഒരു ലൈബ്രറി എന്ന ലക്ഷ്യമാണ് നിറവേറ്റിയത്. ഗ്രന്ഥശാലയ്ക്ക് സമീപമായി 5ലക്ഷംരൂപ മുടക്കി ഓപ്പൺജിമ്മും തയ്യാറാക്കിയിട്ടുണ്ട്.