spc
കൊച്ചി സിറ്റി സ്റ്റുഡന്റ് പൊലീസ് കേ‌ഡറ്റ് ജില്ലാതല ക്വിസ് മത്സരത്തിലെ ജേതാക്കൾക്ക് ഡി.സി.പി അശ്വതി ജിജി ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നു

കൊച്ചി: സ്റ്റുഡന്റ് പൊലീസ് കേ‌ഡറ്റ് ജില്ലാതല ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ തോപ്പുംപടി ഒ.എൽ.സി.ജി.എച്ച്.എസിലെ ആൽഡിയ മേരി സിമന്തി, ജി. ദേവനന്ദ , ബി.ആർ.ഫിദ ഫാത്തിമ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. ഇരുമ്പനം വി.എച്ച്.എസ്.എസിലെ അനിശാന്ത് അനിൽ, ഇ.എസ്. ആദിദേവൻ, ഏലിയാസ് തോമസ് എന്നിവർ രണ്ടാംസ്ഥാനവും, എളമക്കര ഗവ എച്ച്.എസ്.എസിലെ എ. സിദ്ധാർത്ഥ്, ആദി ലൂക്ക, നിരഞ്ജൻ കെ നിശാന്ത് എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ എം.പി, വിഷ്ണു മഹേശ്വർ, അബ്രാം സാഹിൽ, എസ്. അവന്തിക (ഇടപ്പള്ളി ജി.എച്ച്.എസ്.എസ്) ഒന്നാം സ്ഥാനം നേടി. തേവര സേക്രഡ് ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ 19 ടീമുകൾ പങ്കെടുത്തു. കൊച്ചി സിറ്റി ഡി.സി.പി അശ്വതി ജിജി ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.