u
തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവം തലക്കോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി: തൃപ്പൂണിത്തുറ ഉപജില്ലാ സ്കൂൾ കലോത്സവം തലക്കോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. രാവിലെ 8.30 ന് തുപ്പംപടിയിൽ നിന്ന് ആരംഭിച്ച സംസ്കാരിക ഘോഷയാത്ര ചോറ്റാനിക്കര എസ്.എച്ച്.ഒ കെ.എൻ. മനോജ് ഫ്ലാഗ് ഓഫ് ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ. രശ്മി പതാക ഉയർത്തി. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് അദ്ധ്യക്ഷനായി. സിനിമാതാരം കുമാരി അമൃതവർഷിണി കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഷിജി വർഗീസ്, എൽദോ ടോം പോൾ, ഷാജി മാധവൻ, മറിയാമ്മ ബെന്നി, പുഷ്പ പ്രദീപ്, കെ.കെ. സിജു, രജനി മനോഷ്, അലക്സ് കുര്യാക്കോസ്, ദിവ്യ ബാബു തുടങ്ങിയവർ സംസാരിച്ചു