കൊച്ചി: മറൈൻ ഡ്രൈവ് വാക് വേ വൃത്തിയായി സംരക്ഷിക്കുന്നതിനുള്ള കൊച്ചി മറൈൻഡ്രൈവ് മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നോഡൽ ഓഫീസറായി ഫോർട്ട്കൊച്ചി സബ്കളക്ടർ പ്രവർത്തിക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിൽ താമസമുണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി നിരുപാധികം ഖേദം പ്രകടിപ്പിച്ചതിനെ തുടർന്ന് കോടതി അലക്ഷ്യത്തിനു തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്നു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കളക്ടർ ചെയർപഴ്സനായാണു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചത്. ചിറ്റൂർ റോഡിൽ താമസിക്കുന്ന രഞ്ജിത് ജി.തമ്പി നൽകിയ കോടതി അലക്ഷ്യ ഹർജിയാണു പരിഗണിച്ചത്.