kb
സി.എസ്.എം.എല്ലും കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്പോ‌ർട്ട് അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന സ്മാർട്ട് പാർക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സി.എസ്.എം.എല്ലും കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന സ്മാർട്ട് പാർക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതി നാടിന് സമർപ്പിച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. 4.81 കോടി രൂപ മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയത്. ജി.സി.ഡി.എ, കൊച്ചി കോർപ്പറേഷൻ, കെ.എം.ആർ.എൽ, ഡി.ടി.പി.സി എന്നീ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന 30 പാർക്കിംഗ് ഏരിയകളിലായി രണ്ടായിരത്തിലേറെ കാറുകൾ പാർക്ക് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയത്. പാർക്കിംഗ് സ്ലോട്ട് കണ്ടെത്തുന്നതിനും ബുക്ക് ചെയ്യുന്നതിനും ആപ്പ്, ഫീസ് പിരിവിന് സൂപ്പർവൈസർ ആപ്പ്, അഡ്മിനിസ്‌ട്രേറ്റീവ് വെബ് ആപ്പ്, ഓരോ പാർക്കിംഗ് സ്ഥലങ്ങളിലും ക്യാമറകൾ തുടങ്ങിയവയാണ് സവിശേഷതകൾ.