
കൊച്ചി: കേരള പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ഇരുമ്പനം മൃദുലസ്പർശം സ്‌പെഷ്യൽ സ്‌കൂളിൽ കലാമണ്ഡലം വൈക്കം കരുണാകരൻ സ്മാരക കഥകളി സ്‌കൂളിലെ വിദ്യാർത്ഥിനികൾ 'കിരാതം' കഥകളി അവതരിപ്പിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്‌സൺ അഡ്വ. രഞ്ജിനി സുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ക്യാപ്റ്റൻ എസ്. ഗോപാലകൃഷ്ണൻ, ഡയറക്ടർ നിത്യ ഗോപാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് എ.ആർ. രാഖി എന്നിവർ സംസാരിച്ചു. വരദ പരമേശ്വരൻ, ദേവിക ആർ. മേനോൻ, ഉത്തര കൃഷ്ണകുമാർ, കല്യാണി കെ. അയ്യർ എന്നിവർ കഥകളിയിൽ വേഷമിട്ടു.