തൃപ്പൂണിത്തുറ: റോട്ടറി ക്ലബ് തൃപ്പൂണിത്തുറയുടെ പൈതൃകം 2025 പരിപാടിയിൽ വിസ്മൃതിയിലാകുന്ന കലകൾ അവതരിപ്പിക്കുന്ന കലാകാരന്മാരെ ആദരിച്ചു. കഥാപ്രസംഗ കലാകാരൻ മധുരിമ ഉണ്ണിക്കൃഷ്ണന് പൈതൃകം 2025 പുരസ്‌കാരം നൽകി. സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ക്ലബ് അംഗം രാമചന്ദ്രൻ രാജശേഖരൻ, ആർ.എസ്. കുറുപ്പ് എന്നിവരെ ആദരിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3205 ഗവർണർ ഡോ. ജി.എൻ. രമേഷ് മുഖ്യാതിഥിയായി. പ്രസിഡന്റ് പി.ഐ. രാധാകൃഷ്ണൻ, അസിസ്റ്റന്റ് ഗവർണർ സിജോ തോമസ്, പൈതൃകം സംഘാടക സമിതി അദ്ധ്യക്ഷ ഗീത സുരേഷ്, മധുരിമ ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി സുജേഷ് സത്യൻ എന്നിവർ സംസാരിച്ചു.