
പള്ളുരുത്തി: കഥാപ്രസംഗ കലയുടെ പ്രതാപകാലത്ത് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കാഥികൻ ഇടക്കൊച്ചി പ്രഭാകരന്റെ ഓർമ്മകൾക്ക് 20 വയസ്. ഒരുകാലത്ത് ഇടക്കൊച്ചി എന്ന ചെറിയ ദേശം പുറംനാടുകൾ അറിഞ്ഞത് തന്നെപ്രഭാകരന്റെ മേൽ വിലാസത്തിലൂടെയാണ്. നാളെ രാവിലെ 8 ന് ദീപശിഖാ പ്രയാണത്തോടെ ഇടക്കൊച്ചി വലിയകുളം കുട്ടികൃഷ്ണൻ വൈദ്യർ സ്റ്റേജിൽ ഇടക്കൊച്ചി പ്രഭാകരൻ അനുസ്മരണം നടക്കും. ജോൺഫെർണാണ്ടസ് അനുസ്മരണ പ്രഭാഷണം നടത്തും. കെ.ജെ.ആന്റണിയും കെ.ജെ. ബെയിസിലും പങ്കുചേരും. കാഥികൻ അയിലം ഉണ്ണിക്കൃഷ്ണനെ പുളിമാത്ത് ശ്രീകുമാറും കാഥികരും അനുസ്മരിക്കും. കാഥിക സംഗമവും ആർദ്ര മരിയ, ഗൗരി കവിരാജ്, സി.എൻ. സ്നേഹലത, ടി.വി.എം അനിതാ ചന്ദ്രൻ എന്നിവരുടെ കഥാപ്രസംഗവും പൂർണ്ണിമ ആർ.പൈ, ആതിര അതുൽ കൃഷ്ണയുടെ ഡാൻസ്, തിരുവാതിര എന്നീ കലാപരിപാടികളുണ്ടാകും. 5.30 ന് സാംസ്കാരിക സമ്മേളനം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സംവിധായകൻ തരുൺ മൂർത്തി മുഖ്യാതിഥിയാകും. കെ.ജെ. മാക്സി എം.എൽഎ കാഥിക ശ്രീ പുരസ്കാരം കാഥിക തൊടിയൂർ വസന്തകുമാരിക്കു നൽകും. പരേതയായ രാജമ്മ പ്രഭാകരന്റെ ഓർമ്മയ്ക്കായി അമ്മമാർക്ക് മുണ്ടും നേര്യേതും നൽകും. 20 കലാകാരന്മാരെ ആദരിക്കും. കെ.എസ്.രാധാകൃഷ്ണൻ, വി.എ. ശ്രീജിത്ത്, അഭിലാഷ് തോപ്പിൽ എന്നിവർ പങ്കെടുക്കും.