കൊച്ചി: ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് റെയിൽവേയും സംസ്ഥാന സർക്കാരും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ കോ -ഓർഡിനേഷൻ കൗൺസിൽ (റാക്കോ)ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ഭാരവാഹികളായ സേവ്യർ തായംങ്കേരി, കെ. എസ്. ദിലിപ് കുമാർ, ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ, കടവുങ്കൽ രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ, കെ. കെ. വാമലോചനൻ, ജേക്കബ് ഫിലിപ്പ്,സൈനബ പൊന്നാരിമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.