photo
ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം കളമശേരിയിൽ സംസ്ഥാന പ്രസിഡന്റ് എ.സി. ജോൺസൻ ഉദ്ഘാടനം ചെയ്യുന്നു. ബിനോയ് കള്ളാട്ടുകുഴി, ഉണ്ണി കൂവോട്, എ.എ. രജീഷ്, മിനോഷ് ജോസഫ്, എൽദോ ജോസഫ് തുടങ്ങിയവർ സമീപം

കൊച്ചി: ഓൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ 41-ാം ജില്ലാ പ്രതിനിധി സമ്മേളനം കളമശേരിയിൽ സംസ്ഥാന പ്രസിഡന്റ് എ.സി. ജോൺസൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി, സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് , ജില്ലാ പ്രസിഡന്റ് എ. എ. രജീഷ്, സെക്രട്ടറി മിനോഷ് ജോസഫ്, ട്രഷറർ എൽദോ ജോസഫ്, സംസ്ഥാന സാന്ത്വനം പദ്ധതി ചെയർമാൻ കെ.കെ. സന്തോഷ്, സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിൻ, മുൻ സംസ്ഥാന പ്രസിഡന്റ് എം.ആർ.എൻ. പണിക്കർ, ടി.ജെ. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി മാർവെൽ, എൻ.കെ. ജോഷി, സജീർ ചെങ്ങമനാട് തുടങ്ങിയവർ പങ്കെടുത്തു.