കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ഇന്റർ സൺഡേ സ്‌കൂൾ മത്സരങ്ങൾ നവംബർ 8ന് നടത്തും. ബൈബിൾ ക്വിസ്, ലളിതഗാനം, സംഘഗാനം, പ്രസംഗ മത്സരം, ബൈബിൾവായന, സൊർഡ് ഡ്രിൽ, സ്‌കിറ്റ്, കൊറിയോഗ്രാഫി, മൈം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ജൂനിയർ (12 വയസിന് താഴെ ), സീനിയർ (12-15) വിഭാഗങ്ങളിലാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇടവക വികാരി/ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം 8ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 7736658444