chira
നരിക്കുഴി ചിറ

അങ്കമാലി: ഏറെക്കാലമായി കാടുപിടിച്ച് ഉപയോഗശൂന്യമായി കിടന്നിരുന്ന നരിക്കുഴിച്ചിറയും പരിസരവും ശുചീകരിച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തു. മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തവളപ്പാറ നരിക്കുഴിച്ചിറയും പരിസരവും വർണാഭമാക്കാനൊരുങ്ങുകയാണ് ഗ്രാമപഞ്ചായത്ത്.

ഇടമലയാർ പദ്ധതിവഴി വെള്ളംവരുന്ന സമയം ചിറയിലേക്ക് വലിയതോതിൽ വെള്ളം ഉറവയായി എത്തും, ചീനംചിറ നിറയുന്ന വെള്ളം വിവിധ ചാലുകൾവഴി കൃഷിയിടങ്ങളിൽ എത്തിച്ച് കൃഷിക്ക് ഉപയോഗിക്കാനാകും. 200ഏക്കർസ്ഥലത്ത് കൃഷിയിറക്കാൻ ഇതുവഴി കഴിയും. ഇറിഗേഷൻ വകുപ്പാപാണ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്.

50ലക്ഷംരൂപയാണ് ചിറയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. നവീകരിച്ച ചിറയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. നവീകരണത്തിന്റെ ഭാഗമായി ചിറയ്ക്ക് ചുറ്റും ടൈൽവിരിച്ച് ആരോഗ്യനടപ്പാതയുടെ നിർമ്മാണം പൂർത്തീകരിച്ചു. തുടർന്ന് ഇവിടെ ഓപ്പൺജിം, വൈകുന്നേരങ്ങളിൽ വിശ്രമത്തിനെത്തുന്നവർക്ക് ആവശ്യമായ ഇരിപ്പിടവും ലൈറ്റുകളും മറ്റുമായി വർണാഭമാക്കാനാണ് പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുന്നത്.

കുളത്തിനുചുറ്റും ടൈൽവിരിച്ച് ആരോഗ്യപാത നിർമ്മിച്ചിട്ടുണ്ട്. ഓപ്പൺജിമ്മും വിശ്രമിക്കുന്നതിനുള്ള കസേരയും വൈദ്യുതി അലങ്കാരവുമിട്ട് മിനി ആരോഗ്യസംരക്ഷണ, വിശ്രമകേന്ദ്രമാക്കി നരിക്കുഴി മറയും പരിസരവും മാറ്റാനാണ് ലക്ഷ്യമിടുന്നത്

വത്സലാകുമാരി വേണു,

പ്രസിഡന്റ്