
ഉദയം പേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് വേണ്ടി ഷീ ജിം പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനിത ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.എ ഗോപി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സുധ നാരായണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ജയചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി പ്രസാദ്, വാർഡ് മെമ്പർന്മാരായ എ. എസ് കുസുമൻ, മിനി സാബു എന്നിവർ സംസാരിച്ചു.