ചോറ്റാനിക്കര: എസ്.എൻ.ഡി.പി മുളന്തുരുത്തി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവൻ രചിച്ച ഹോമ മന്ത്രത്തിന്റെ ശതാബ്ദി ആഘോഷം 16 ന് രാവിലെ 8.30ന് മഹായജ്ഞമായി നടത്തും. ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രാങ്കണത്തിൽ വച്ച് ശാഖ മാതൃസമിതിയുടെ നേതൃത്വത്തിൽ വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, ബാലജന യോഗം, കുടുംബയൂണിറ്റുകൾ എന്നിവരാണ് മഹായജ്ഞം സംഘടിപ്പിക്കുന്നത്. വിശാലാനന്ദ സ്വാമിയണ് യജ്ഞാചാര്യൻ. പങ്കെടുക്കാൻ താത്പര്യമുള്ളവർ 8301053161, 9496078945 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.