അങ്കമാലി: കേരള പ്രിന്റേഴ്സ് അസോസിയേഷൻ അങ്കമാലി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിന്റേഴ്സ് ദിനം ആചരിക്കും. അങ്കമാലി എ.പി കുര്യൻ മെമ്മോറിയൽ സി.എസ്.എ ഹാളിൽ 7ന് വൈകിട്ട് 3.30ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം ഹസൈനാർ ഉദ്ഘാടനം ചെയ്യും. അസോ. അങ്കമാലി മേഖലാ പ്രസിഡന്റ് മാർട്ടിന്‍ മാത്യു അദ്ധ്യക്ഷനാകും. 400ലേറെ വിദ്യാർത്ഥികൾക്ക് പ്രിന്റിംഗ് കോഴ്സ് പരിശീലിപ്പിച്ച ഫ്രാൻസിസ് പുല്ലനെ എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. സാനു പി. ചെല്ലപ്പൻ ആദരിക്കും.