ചോറ്റാനിക്കര: ചെമ്പ് ഗ്രാമ പഞ്ചായത്ത്‌ ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാപ്രയുടെ സഹകരണത്തോടെ 16ന് മുറിഞ്ഞ പുഴയിൽ നടക്കുന്ന ചെമ്പിലരയൻ ജലോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘടകസമിതി രൂപീകരണം 7ന് വൈകിട്ട് 4ന് ചെമ്പ് മുറിഞ്ഞപുഴ ജഗദാംബിക അന്നദാന മണ്ഡപത്തിൽ നടക്കുമെന്ന് ബോട്ട് ക്ലബ്ബ്‌ പ്രസിഡന്റ്‌ എസ്.ഡി സുരേഷ്ബാബുവും ബോട്ട് ക്ലബ്ബ്‌ സെക്രട്ടറി കെ.കെ.രമേശനും ട്രഷറർ കെ.എസ്. രത്നാകരനും അറിയിച്ചു.