arogya-patha
നായത്തോട് ആരോഗ്യ പാതയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പിനിർവഹിക്കുന്നു

അങ്കമാലി: നഗരസഭ 16-ാം വാർഡിൽ കാലടി-ആവണംകോട് ലിഫ്റ്റ് ഇറിഗേഷൻ കനാൽ ബണ്ടിനോട് ചേർന്ന് നിർമ്മിച്ച നായത്തോട് ആരോഗ്യപാത ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. 38.5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ആരോഗ്യപാത കോശാപ്പിള്ളിമന റോഡിനേയും എൻ.എസ്.എസ് ജംഗ്ഷനേയും തമ്മിൽ ബന്ധിപ്പിച്ച ദീർഘദൂരമുള്ള സഞ്ചാരപാതയായി രൂപപ്പെടുത്തിയത് വ്യായാമത്തിലേർപ്പെടുന്നവര്‍ക്ക് അനുയോജ്യമായ നടപ്പാതയായി മാറി. മുനിസിപ്പൽ ചെയർമാന്‍ അഡ്വ. ഷിയോ പോൾ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ മാത്യു തോമസ്, ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ പോൾ ജോവർ, മനു നാരായണൻ, ജിത ഷിജോയ്, ടി.വൈ ഏല്യാസ്, എ.വി. രഘു, രജനി ശിവദാസ്, ലേഖ മധു തുടങ്ങിയവർ സംസാരിച്ചു.