kalolsavam
ആലുവ ഉപജില്ലാ കലോത്സവ വേദിയായ ഗവ.ഗേൾസ് ഹൈസ്കൂളിൽ ജഡ്ജസ് എത്താൻ വൈകിയതിനെ തുടർന്ന് മത്സരം തുടങ്ങാൻ കാത്തിരിക്കുന്ന മത്സരാർത്ഥികൾ

ആലുവ: ഗവ.ഗേൾസ് ഹൈസ്കൂളിലെ ആലുവ ഉപജില്ലാ കലോത്സവത്തിന് ജഡ്ജസ് എത്താൻ വൈകിയതിനെ തുടർന്ന് മത്സരങ്ങൾ ആരംഭിച്ചത് രണ്ടരമണിക്കൂറോളം വൈകി. രാവിലെ ഒമ്പതിന് ആരംഭിക്കേണ്ട ഹൈസ്കൂൾ വിഭാഗം മാർഗംകളി 11.20നാണ് തുടങ്ങിയത്. തുടർന്നുള്ള ഹയർ സെക്കൻഡറി വിഭാഗം മാർഗംകളിയും പൂരക്കളിയും പരിചമുട്ട് കളിയുമെല്ലാം വൈകിയാണ് തിടങ്ങിയത്.

മാർഗംകളിയുടെ മൂന്ന് വിധികർത്താക്കളിൽ ഒരാളാണ് വൈകിയത്. ഒമ്പതിന് തുടങ്ങേണ്ട മാർഗംകളിക്കായി അതിരാവിലെ ഒരുങ്ങിയ മത്സരാർത്ഥികൾ കാത്തിരുന്ന് വിഷമിക്കുകയായിരുന്നു.

പ്രോഗ്രാം കമ്മിറ്റിയുടെ ഭാഗത്തെ ഗുരുതര വീഴ്ചയ്ക്കെതിരെ ചില രക്ഷിതാക്കൾ വിദ്യാഭ്യാസമന്ത്രിക്ക് പരാതി അയച്ചു.