മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പന്തക്കോട്ടുചിറ ബ്ലോക്ക് മെമ്പർ റിയാസ്ഖാൻ ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷയായി. ഭാവന ലൈബ്രറി പ്രസിഡന്റ് കെ.എം. രാജമോഹൻ, പായിപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. രങ്കേഷ്, പി.കെ. റോബി, എം.ആർ. വിഷ്ണു, അജിൻ അശോകൻ, അനന്തു രാജ്മോഹൻ, ആകാശ് രവി എന്നിവർ സംസാരിച്ചു.