pramod
പുതിയ ‘പുഴയോരം ബൈപാസ് പദ്ധതിയുടെ നിർദ്ദേശങ്ങൾ പ്രമോദ് മംഗലത്ത് മാത്യുകുഴൽ നാടൻ എം.എൽ.എക്ക് കൈമാറുന്നു.

മൂവാറ്റുപുഴ: നഗരത്തിന്റെ സമഗ്രവികസനത്തിന് അത്യന്താപേക്ഷിതവും പ്രായോഗികവുമെന്ന് കരുതുന്നതും എം.സി. റോഡിനെയും എൻ.എച്ച് 85നേയും ബന്ധിപ്പിക്കുന്നതും ഭാവിയിൽ നഗരത്തിന്റെ ഔട്ടർറിംഗ് റോഡിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുവാൻ കഴിയുന്നതുമായ പുതിയ ‘പുഴയോരം ബൈപ്പാസ്’ പദ്ധതിയുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചു. വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള നിർദ്ദേശം മാത്യു കുഴൽനാടൻ എം.എൽ.എയ്ക്ക് പൊതുപ്രവർത്തകൻ പ്രമോദ്കുമാർ മംഗലത്ത് കൈമാറി.

‘കോട്ട’ ഉൾപ്പെട്ടുവരുന്ന പുറമ്പോക്കുഭൂമി ഉപയോഗപ്പെടുത്തി താരതമ്യേന കുറഞ്ഞചെലവിൽ നിർമ്മാണം പൂർത്തിയാക്കുവാൻ കഴിയുന്ന തരത്തിലുള്ള നിർദ്ദേശമാണ് കൈമാറിയത്. ഇത് സംബന്ധിച്ച വിശദചർച്ച നടക്കണം. തിരഞ്ഞെടുപ്പുകാലമായതിനാൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനും ചർച്ചചെയ്യുന്നതിനും അവസരമുണ്ട്. കഴിഞ്ഞവർഷം തെക്കൻകോട് ബൈപ്പാസ് റോഡ് നിർമ്മാണ നിർദ്ദേശവും റാക്കാട് - കായനാട് ചെക്ക് ഡാം റെഗുലേറ്റർ - കം - ബ്രിഡ്ജായി പുനർനിർമ്മിക്കുന്നതിനായി നൽകിയിരുന്ന നിർദ്ദേശവും സംസ്ഥാന ബഡ്ജറ്റിൽ ഇടം പിടിച്ചിരുന്നതായും പ്രമോദ് പറഞ്ഞു.