ആലുവ: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് ലീഗ് (കെ.എസ്.പി.എൽ) സംസ്ഥാന നേതൃത്വക്യാമ്പ് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ടി.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തൊടിക അദ്ധ്യക്ഷനായി. വർത്തമാന ബോദ്ധ്യങ്ങൾ എന്ന വിഷയം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എ.കെ. സൈനുദ്ദീൻ, സീനിയർ വൈസ് പ്രസിഡന്റ് നസീം ഹരിപ്പാട്, ജില്ലാ ട്രഷർ പി.എ. അഹമ്മദ് കബീർ, നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ.എ ലത്തീഫ്, ജനറൽ സെക്രട്ടറി പി.കെ.എ ജബ്ബാർ, പി.വി. അബ്ദുറഹ്മാൻ, നാനാക്കൽ അഹമ്മദ്, എ.പി. ഇബ്രാഹീം എന്നിവർ സംസാരിച്ചു.
.