photo
പി.ഡി. ശ്യാംദാസ്, ശാന്ത ശ്യാംദാസ് അനുസ്മരണ സമ്മേളനത്തിൽ ശ്യാമം ശാന്തം അവാർഡുകൾ കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ.സുനില്‍കുമാർ സമ്മാനിക്കുന്നു

വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറിയായിരുന്ന പി.ഡി. ശ്യാംദാസ്, ഭാര്യ ശാന്ത ശ്യാംദാസ് എന്നിവരെ എടവനക്കാട് ശ്രീനാരായണ ഭവനിൽ കൂടിയ സമ്മേളനത്തിൽ അനുസ്മരിച്ചു. യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ബി. ജോഷി അദ്ധ്യക്ഷനായി.
എൽ.എൽ.ബി പരീക്ഷയിൽ ഏഴാംറാങ്ക് നേടിയ കെ.ജി. ഗൗരിയെ യൂണിയൻ പ്രസിഡന്റ് ആദരിച്ചു. പ്ലസ് ടുവിന് വൈപ്പിൻകരയിൽനിന്ന് ഏറ്റവും കൂടുതൽ മാർക്കുനേടിയവർക്ക് ശ്യാമം ശാന്തം അവാർഡുകൾ കേരളകൗമുദി കൊച്ചി ബ്യൂറോചീഫ് ടി.കെ. സുനിൽകുമാർ സമ്മാനിച്ചു. യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, യൂണിയൻ കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ, സി.വി. ബാബു, സി.കെ. ഗോപാലകൃഷ്ണൻ, എസ്. സനീഷ് ശാന്തി എന്നിവർ പ്രസംഗിച്ചു.
എം.ജി. രാമചന്ദ്രൻ ശാന്തി (വൈദികയോഗം), ഷീജ ഷെമൂർ, പ്രീതി രതീഷ് (വനിതാസംഘം), എം.കെ. മുരളീധരൻ, കെ.കെ. രത്‌നൻ (പെൻഷണേഴ്‌സ് കൗൺസിൽ), യശ്പാൽകുമാർ (എംപ്ലോയീസ് ഫോറം), ടി.,എൻ. നിഷിൽ, സരുൺദേവ് (സൈബർ സെൽ), ജിഷ്ണു രാജൻ (യൂത്ത്മൂവ്‌മെന്റ്) തുടങ്ങിയവർ പങ്കെടുത്തു.