പറവൂർ: കേരള ടാക്സ് കൺസൾട്ടന്റ്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ പറവൂർ യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റിഅംഗം ബി. അശോക്‌കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ആർ. ആന്റണി അദ്ധ്യക്ഷനായി. കെ.എം. ഷീബ, ഇ.കെ. ബഷീർ, പി.കെ. സന്തോഷ്‌കുമാർ, കെ.കെ. സജീവൻ, കെ.പി. രജീഷ്, ആർ. സുനിൽകുമാർ, ബിവിൻ തുടങ്ങിയവർ സംസാരിച്ചു.