ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ ഓഫീസ് താത്കാലിക കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ബൈപ്പാസിൽ ആരോഗ്യാലയത്തിന് എതിർവശം പേരേക്കാട്ട് ടെമ്പിൾ റോഡിലെ വാടക കെട്ടിടത്തിലാണ് ഓഫീസ്. ടാസ് റോഡിലെ പുതിയ ഓഫീസ് മന്ദിരം തുറക്കുന്നതുവരെയായിരിക്കും താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുകയെന്ന് സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അറിയിച്ചു.