കൊച്ചി: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. പള്ളുരുത്തി പൗരസമിതി വടക്കേയങ്ങാടി വീട്ടിൽ വി.എച്ച്. ഷുഹൈബാണ് പിടിയിലായത്. പ്രതിയിൽ നിന്ന് 0.516 ഗ്രാം എം.ഡി.എം.എയും 7.342 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കലൂർ കലാഭവൻ റോഡിന് സമീപത്ത് നിന്നാണ് ഷുഹൈബിനെ പിടികൂടിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എസ്. സേതുലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.