പെരുമ്പാവൂർ: മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ മലയാള ഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ ഉദ്ഘാടനം ഡി.എഫ്.ഒ പി.ഐ. കാർത്തിക് നിർവഹിച്ചു. കൈയെഴുത്ത്, ഉപന്യാസം, ഇംഗ്ലീഷ് - മലയാളം തർജ്ജമ, ക്വിസ്, കഥാരചന, കവിതാരചന, കരട് കത്ത് തയ്യാറാക്കൽ എന്നിവയിൽ മത്സരമുണ്ടായിരുന്നു. ജില്ലയിലെ വിവിധ റേഞ്ചുകളിലെ ജീവനക്കാർ പങ്കെടുത്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ 17ന് പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷനിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ വച്ച് നൽകുമെന്ന് ഡി.എഫ്.ഒ അറിയിച്ചു.