dyfi-paravur
ഡി.വൈ.എഫ്.ഐ നടത്തിയ പറവൂർ നഗരസഭ ഓഫീസ് മാർച്ച് പ്രതിപക്ഷനേതാവ് ടി.വി. നിധിൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ താലൂക്ക് ആശുത്രിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ താത്കാലിക ജീവനക്കാരെ സംരക്ഷിക്കുന്ന നഗരസഭാ ചെയർപേഴ്സൺ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിധിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഖിൽ ബാവച്ചൻ അദ്ധ്യക്ഷനായി. എൽ. ആദർശ്, കെ.ജെ. ഷൈൻ, എം. രാഹുൽ, പി.ആർ. സജേഷ്‌കുമാർ, എസ്. സന്ദീപ്, എൻ. ശ്രേഷ എന്നിവർ സംസാരിച്ചു.

സി.പി.ഐ മാർച്ച് ഇന്ന്

താലൂക്ക് ആശുപത്രി രേഖകളിൽ തിരിമറി നടത്തി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ നഗരസഭാ മാർച്ച് ഇന്ന് രാവിലെ 10 നടക്കും. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്യും.