കുറുപ്പംപടി: 2025-26 വാർഷിക പദ്ധതിയിൽ ഉൾൾപ്പെടുത്തി പണികഴിപ്പിച്ച മേക്കപ്പാല തോമ്പ്രപടവ് ബൈലൈൻ റോഡ് വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീജ ഷിജോ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ. നാരായണൻ നായർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷീബ ചാക്കപ്പൻ, ബിജു പീറ്റർ എന്നിവർ സംസാരിച്ചു.