പെരുമ്പാവൂർ: ഒക്കൽ എൽ.പി സ്കൂളിൽ പുതിയ അക്കാഡമിക്ക് ബ്ലോക്ക് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടിരൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം. ഒക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി.എൻ. മിഥുൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുത്തേടൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സി.ജെ. ബാബു, എം.കെ. രാജേഷ്, സ്ഥിരം സമിതി അധ്യക്ഷമാരായ സനിൽ ഇ.എസ്, രാജേഷ് മാധവൻ, വാർഡ് അംഗം അമൃത സജിൻ, കെ.കെ. കർണൻ, പവിഴം ജോർജ്, പി.ടി.എ പ്രസിഡന്റ് പി.കെ. സിജു, പ്രധാനാദ്ധ്യാപിക കെ.കെ. സുഭ, സ്കൂൾ ലീഡർ എഫ്രായിം മനോജ്‌ തുടങ്ങിയവർ പങ്കെടുത്തു.