murikkal
കരാർ കമ്പനിയുടെ പ്രതിനിധികളോടൊപ്പം നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി തുടങ്ങിയവർ മുറിക്കൽ ബൈപ്പാസ് പദ്ധതി പ്രദേശം സന്ദർശിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതിയായ മുറിക്കല്ല് ബൈപ്പാസിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. പദ്ധതി പ്രദേശം കെ.ആർ.എഫ്.ബി കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറിയതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. ഇന്നലെ കരാർ കമ്പനിയുടെ പ്രതിനിധികൾ മുറിക്കല്ലിലെത്തി സ്ഥലപരിശോധന നടത്തി. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി പ്ലാന്റുകൾ സ്ഥാപിക്കുന്നതടക്കമുള്ള പരിശോധനകളാണ് നടത്തിയത്. പദ്ധതിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസും മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബിയും അറിയിച്ചു. പി.പി. എൽദോസ്, ഒ.പി. ബേബി, സാബു ജോൺ തുടങ്ങിയവർ പദ്ധതി പ്രദേശം സന്ദർശിച്ചു.