കൊച്ചി: ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന ഫിൻക്ലേവ് സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) ദേശീയ പ്രസിഡന്റ് ചരൺജോത് സിംഗ് നന്ദ ഉദ്ഘാടനം ചെയ്തു. ഐ.സി.എ.ഐ സെൻട്രൽ കൗൺസിൽ അംഗം ബാബു എബ്രഹാം കള്ളിവയലിൽ, വേണുഗോപാൽ സി. ഗോവിന്ദ്, എസ്.ഐ.ആർ.സി സെക്രട്ടറി ദീപ വർഗീസ്, ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ച് ചെയർമാൻ എ.എസ്. ആനന്ദ്, ലൂക്കോസ് ജോസഫ്, വി. രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.