പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവം ഒന്നാംദിവസത്തെ മത്സരങ്ങൾ പൂർത്തിയാപ്പോൾ പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ 301 പോയിന്റുകളോടെ ഒന്നാമതെത്തി. 237 പോയിന്റുകളോടെ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളും 212 പോയിന്റുകളോടെ കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളും തൊട്ടുപിന്നിലുണ്ട്. നാളെ കലോത്സവം സമാപിക്കും.