sbi
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ എറണാകുളം മേനകയിലെ ബാങ്കിന് മുമ്പിൽ നടത്തിയ സായാഹ്ന ധർണ സംസ്ഥാന വൈ പ്രസിഡന്റ് അമൽ രവി ധർണ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ എറണാകുളം മേനകയിലെ ബാങ്കിന് മുമ്പിൽ സായാഹ്ന ധർണ നടത്തി. ഫെഡറേഷൻ സംസ്ഥാന വൈ പ്രസിഡന്റ് അമൽ രവി ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡന്റ് കെ.പി. സുശീൽകുമാർ അദ്ധ്യക്ഷനായി. ബെഫി മുൻ ദേശീയ പ്രസിഡന്റ് സി.ജെ. നന്ദകുമാർ, ജില്ലാ സെക്രട്ടറി പി.എം. സോന, ജി. ഷാജികുമാർ, വി. വിമൽ എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് ബാങ്കിന്റെ സ്വകാര്യവത്കരണം പാടില്ല, പൊതുമേഖലാ ബാങ്കുകളുടെ എണ്ണം ചുരുക്കരുത്, ജീവനക്കാരെ നിയമിക്കുക, സബ് സ്‌റ്റാഫ് നിയമനം നടത്തുക, ജീവനക്കാരോടുള്ള ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.