accident-mvpa
ഇ.ഇ.സി ബൈപ്പാസ് റോഡിൽ അപകടത്തിൽ തകർന്ന വാഹനങ്ങൾ

മൂവാറ്റുപുഴ: അമി​തവേഗത്തി​ലെത്തി​യ ടോറസ് ലോറി വാഹനങ്ങൾ ഇടിച്ചുതകർത്തു. ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയോടെ ഇ.ഇ.സി ബൈപ്പാസ് റോഡിലാണ് സംഭവം. മൊത്തവ്യാപാര സ്ഥാപനത്തിന് മുന്നിൽ നി‌റുത്തിയിട്ടിരുന്ന തേങ്ങകയറ്റിവന്ന പിക്ക് വാനിലേക്ക് ടോറസ് ഇടിച്ച് കയറുകയായിരുന്നു. ഈ സമയം പിന്നിൽ പാ‌ർക്കുചെയ്തിരുന്ന കായകയറ്റിവന്ന ലോറിയിലേക്ക് ഇടിച്ചു. തുടർന്ന് മുന്നിൽപാർക്ക് ചെയ്തിരുന്ന കാറിലും ഒമ്നി വാനിലും ഇടിച്ചു. ടോറസിന്റെ ഇടിയിൽ പിക്ക് അപ്പ് വാനിന്റെ എഞ്ചിനടക്കം തകർന്നു. ഡ്രൈവർ പാലക്കാട് ഗോവിന്ദാപുരം സ്വദേശി മണികണ്ഠന് (42) കൈയ്ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.