
കൊച്ചി: കേരള ഗവ.നഴ്‌സസ് അസോസിയേഷന്റെ 68-ാമത് സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള എറണാകുളം ജില്ലാ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എസ്. ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.സി. ശ്രീനി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഉണ്ണി ജോസ് അഭിവാദ്യം അർപ്പിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി അജിത ടി. ആർ, ജില്ലാ ട്രഷറർ കെ.വി. മേരി എന്നിവർ സംസാരിച്ചു. വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് 150ലേറെ അംഗങ്ങൾ പങ്കെടുത്തു.