bookfest

കൊച്ചി: ശ്രീ രാമകൃഷ്ണ ദർശനങ്ങൾ മാനവികതയിൽ ഊന്നിയതാണെന്ന് വൈറ്റില ശ്രീരാമൃഷ്ണ മഠാധിപതി സ്വാമി ഭുവനാത്മാനന്ദ 28-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്ന 'ശ്രീരാമകൃഷ്ണ ദർശനങ്ങളുടെ മാനവികത' എന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ശ്രീരാമകൃഷ്ണനും ശിഷ്യരും, അവതാര സന്നിധിയിൽ, ഈശ്വരന്റെ കൂടെ, വേദമന്ത്രങ്ങൾ എന്ന പുസ്തകങ്ങളുടെ പ്രകാശന കർമ്മം നടന്നു. ജസ്റ്റിസ് പി.എസ്. ഗോപിനാഥ്, ജസ്റ്റിസ് ആർ. ഭാസ്‌ക്കരൻ, ഡോ.വി.നിത്യാനന്ദ ഭട്ട്, ശ്രീകുമാരി രാമചന്ദ്രൻ, മീന വിശ്വനാഥൻ, എം.എസ്. ജയ, സി.ജി. രാജഗോപാൽ, സേവക് കെ. കേശവദാസ് എന്നിവർ സംസാരിച്ചു. ഡോ. സി.എം. ജോയ്, കുഫോസ് വൈസ് ചാൻസലർ ഡോ.ബിജു കുമാർ, ഡോ.കെ. ഷഡാനനൻ നായർ, ഡോ.സുരേഷ് എന്നിവർ പങ്കെടുത്തു.

വൈകിട്ട് ഭവൻസ് ആദർശ വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങളും, ഏലൂർ ബിജു, അഖിൽ രാജ് എന്നിവരുടെ സോപാന സംഗീതവും നടന്നു. പുസ്തകോത്സവത്തിന്റെ ആറാം ദിനമായ ഇന്ന് വ്യാഴാഴ്ച വിശ്വ സംസ്‌കൃത പ്രതിഷ്ഠാനം സംഘടിപ്പിക്കുന്ന സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരിപാടി നടക്കും.

സെൻട്രൽ സംസ്‌കൃത യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ.വർഖേഡി, ഡോ.കെ. ഉണ്ണിക്കൃഷ്ണൻ, ഡോ.കെ.എൻ. പത്മകുമാർ, ഡോ.ഇ.എൻ ഈശ്വരൻ, കെ.എൻ. ധന്യ, ഡോ.റാണി ചാക്കോ, ഡോ.എം.സി.ദിലീപ് കുമാർ, അടൂർ ഗോപാലകൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറിയും, കവിയുമായ കെ. ജയകുമാർ, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ, സംവിധായകൻ ലാൽ ജോസ് തുടങ്ങിയവർ വിവിധ ചർച്ചകളിൽ പങ്കെടുക്കും.