
തൃപ്പൂണിത്തുറ: അന്തരിച്ച നർത്തകരും നൃത്താദ്ധ്യാപകരും ആയിരുന്ന ആർ.എൽ.വി ഷിബു, അനിൽകുമാർ, സുനിൽ അരൂർ, അനിഷ്, ബേബി മാത്യു, സാലി എന്നിവരുടെ സ്മരണാർത്ഥം ലായം കൂത്തമ്പലത്തിൽ അനുസ്മരണ പരിപാടികളും നൃത്താർച്ചനയും നടന്നു. ആർ. എൽ. വി ഷിബുവിന്റെ കുടുംബത്തിനായി സ്വരൂപിച്ച 2 ലക്ഷം രൂപയുടെ സഹായ ധനം വേദിയിൽ കൈമാറി. ലായം കൂത്തമ്പലത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ആർ.എൽ.വി. കോളേജ് പ്രിൻസിപ്പൽ രാജലക്ഷ്മി അദ്ധ്യക്ഷയായി. മുൻ നൃത്ത വിഭാഗം മേധാവി കലാക്ഷേത്ര വിലാസിനി, അദ്ധ്യാപകരായ ലളിത, ഗോപാലകൃഷ്ണൻ, ദേവി, സിനിമാ താരങ്ങളായ ദേവി ചന്ദന, സ്നേഹ ശ്രീകുമാർ എന്നിവർ സംസാരിച്ചു. കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താർച്ചനയും നടന്നു.