ആലുവ: ആലുവ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 641 പോയിന്റുകളോടെ ആലുവ വിദ്യാധിരാജാ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായ 32-ാം വർഷവും ഓവറോൾ ചാമ്പ്യന്മാരായി. 408 പോയിന്റുകളോടെ കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളാണ് റണ്ണറപ്പ്. 63 പോയിന്റുകളോടെ എൽ.പി വിഭാഗത്തിലും വിദ്യാധിരാജ റണ്ണറപ്പായി. ഉപജില്ലയിലെ ബെസ്റ്റ് സ്കൂളായും തിരഞ്ഞെടുത്തു. യഥാക്രമം 83, 93 പോയിന്റുകളോടെ യു.പി, ഹൈസ്കൂൾ സംസ്കൃതോത്സവത്തിലും ചാമ്പ്യന്മാരായി. സംസ്കൃതോത്സവം ഓവറോൾ ട്രോഫിയും നേടി.
നഗരസഭാ ചെയർമാൻ എം.ഒ. ജോൺ സമ്മാനദാനം നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ, എ.ഇ.ഒ സനൂജ എ. ഷംസു, വൈസ് ചെയർപേഴ്സൺ സൈജി ജോളി എന്നിവർ സംസാരിച്ചു. വിദ്യാധിരാജ സ്കൂൾ പ്രിൻസിപ്പൽ ആർ. ഗോപി, വൈസ് പ്രിൻസിപ്പൽ ടി.ജി. പാർവതി, അക്കാഡമിക് കോ ഓർഡിനേറ്റർ ഉമാദേവി രാജേന്ദ്രൻ, മാനേജർ എ.വി. പ്രസാദ്, പി.ടി.എ. പ്രസിഡന്റ് എൻ. ശ്രീകാന്ത് എന്നിവർ ചേർന്ന് കുട്ടികളെ അനുമോദിച്ചു.